ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഫ്രാൻസിസ് കൈതാരത്ത് നിർവഹിച്ചു


ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ഉപവിഭാഗങ്ങളായ മെമ്പർഷിപ്പ് ഫോറത്തിന്റെയും മീഡിയ ഫോറത്തിന്റെയും പ്രവർത്തന ഉദ്ഘാടനം ഫ്രാൻസിസ് കൈതാരത്ത് നിർവഹിച്ചു. മീഡിയ ഫോറം കൺവീനർ പ്രശാന്ത് കെ.കെ ചടങ്ങിന് സ്വാഗതം അറിയിച്ചു. മെംബർഷിപ്പ് സെക്രട്ടറി ഷിബു രാഘവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ പ്രകാശ് കെ പി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ്, മീഡിയ ഫോറം കോർഡിനേറ്റർ സനീഷ് എന്നിവർ ആശംസകൾ അറിയിച്ചു.

സുചിത്ര ബിജു പരിപാടിയുടെ മുഖ്യ അവതാരക ആയിരുന്നു. കുട്ടികൾ അവതരിപ്പിച്ച നൃത്തവും മിന്നൽ ബീറ്റ്സ് അവതരിപ്പിച്ച ഗാനമേളയും ഇതോടൊപ്പം അരങ്ങേറി. മെംബർഷിപ് കൺവീനർ പ്രാജോഷ് പ്രഭാകരൻ നന്ദി രേഖപ്പെടുത്തി.

article-image

േ്ിേ

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed