ബഹ്റൈനിൽ കോയിൻ ഓപറേറ്റഡ് പാർക്കിങ് മീറ്ററുകൾക്ക് പകരം ഡിജിറ്റൽ സ്മാർട്ട് പാർക്കിങ് മീറ്ററുകൾ
കോയിൻ ഓപറേറ്റഡ് പാർക്കിങ് മീറ്ററുകൾക്ക് പകരം ഡിജിറ്റൽ സ്മാർട്ട് പാർക്കിങ് മീറ്ററുകൾ രാജ്യത്ത് പലയിടങ്ങളിലും സ്ഥാപിച്ച് വരികായണെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി മുഹറഖിലെ ശൈഖ് ഹമദ് അവന്യൂവിൽ ഡിജിറ്റൽ സ്മാർട്ട് പാർക്കിങ് മീറ്ററുകൾ സ്ഥാപിച്ചു. ഡ്രൈവർമാർക്ക് മൊബൈൽ ആപ് ഉപയോഗിച്ച് പാർക്കിങ്ങിന് പണമടക്കാവുന്ന സംവിധാനമാണ് ഇതിലൂടെ സാധ്യമായിരിക്കുന്നത്.
രാജ്യത്തെമ്പാടുമുള്ള നാണയമിടുന്ന മീറ്ററുകൾ ഘട്ടംഘട്ടമായി നിർത്തലാക്കാനും, പാർക്കിങ് രീതികൾ കൂടുതൽ ആധുനിക രീതിയിലാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് പുതിയ സംവിധാനം. പാർക്കിങ് ലളിതവും വേഗത്തിലുമാക്കാനും ഡ്രൈവർമാർക്ക് ഓൺലൈൻ പേമെന്റ് ആപ്പുകൾ വഴി ഫീസ് അടക്കാനും ഈ മാറ്റം ലക്ഷ്യമിടുന്നു. സൗരോർജത്തിലാണ് ഡിജിറ്റൽ പാർക്കിങ്ങ് മീറ്ററുകൾ പ്രവർത്തിക്കുന്നത്.
ാീ്ബ്ീൂബ