ബഹ്റൈൻ അന്താരാഷ്ട്ര വിമാനതാവളത്തിലൂടെ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്


ബഹ്റൈൻ അന്താരാഷ്ട്ര വിമാനതാവളത്തിലൂടെ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയം പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം മൊത്തം 7,20,546 യാത്രക്കാർ 2024 സെപ്റ്റംബറിൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടന്നുപോയി. 3,39,356 യാത്രക്കാർ വന്നിറങ്ങിയപ്പോൾ 3,81,190 യാത്രക്കാരാണ് തിരികെപ്പോയത്. 

മൊത്തം 8478 വിമാന സർവിസുകളാണ് ബഹ്‌റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽ നടന്നത്. ഇതിൽ 4242 വിമാനങ്ങൾ ഇവിടെനിന്ന് പുറപ്പെട്ടതാണ്. 4236 വിമാനങ്ങൾ വന്നുചേർന്നു.  വിമാന സർവിസുകളുടെ എണ്ണം വർധിക്കുന്നത് അന്താരാഷ്ട്ര വിമാന യാത്രക്കുള്ള പ്രധാന ട്രാൻസിറ്റ് പോയന്റായി ബഹ്റൈൻ വിമാനത്താവളം മാറുന്നതിന്റെ പ്രകടമായ സൂചനയാണെന്നും അധികൃതർ പറയുന്നു. 

article-image

േിേ്ിേ

You might also like

Most Viewed