ഓൺലൈനിൽ നടക്കുന്ന അധാർമികമായ ഉള്ളടക്കങ്ങളിൽ നിന്ന് കുട്ടികളെ മാറ്റിനിർത്താനുള്ള ജാഗ്രത രക്ഷിതാക്കൾ കാണിക്കണമെന്ന് ബഹ്റൈൻ അഭ്യന്തര മന്ത്രാലയം
ഓൺലൈനിൽ നടക്കുന്ന അധാർമികമായ ഉള്ളടക്കങ്ങളിൽ നിന്ന് കുട്ടികളെ മാറ്റിനിർത്താനുള്ള ജാഗ്രത രക്ഷിതാക്കൾ കാണിക്കണമെന്ന് ബഹ്റൈൻ അഭ്യന്തര മന്ത്രാലയ അധികൃതർ അറിയിച്ചു. ഇത്തരം കേസുകൾ സമീപകാലത്ത് വർദ്ധിച്ചുവരുന്ന സാഹചര്യമുണ്ടെന്നും, കുട്ടികൾക്ക് അനുയോജ്യമല്ലാത്ത ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളും വ്യക്തികളും സജീവമാണെന്നും ഇവർ മുന്നറിയിപ്പ് നൽകി.
കുട്ടികളെ ഓൺലൈനിലൂടെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നവരിൽനിന്നും അവരെ സംരക്ഷിക്കാനായി ‘ഹിമയ’ അഥവാ സംരക്ഷണം എന്ന പേരിലൊരു കാംപെയിനും ഇപ്പോൾ അഭ്യന്തര മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. തങ്ങളുടെ കുട്ടികൾ ഓൺലൈൻ ചൂഷണത്തിന് ഇരയായതായി സംശയിക്കുന്ന മാതാപിതാക്കൾക്ക് 992 എന്ന ഹോട്ട്ലൈൻ നമ്പറിലോ, 998 എന്ന ടോൾ ഫ്രീ നമ്പറിലോ ബന്ധപ്പെട്ട് കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
േോേ്ി്േി