ഐ.വൈ.സി.സി ബഹ്‌റൈൻ ട്യൂബ്ലി-സൽമാബാദ് കമ്മിറ്റി ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു.


ഐ.വൈ.സി.സി ബഹ്‌റൈൻ ട്യൂബ്ലി-സൽമാബാദ് കമ്മിറ്റി ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു. ട്യൂബ്ലി - സൽമാബാദ് ഏരിയ പ്രസിഡന്റ്‌ നവീൻ ചന്ദ്രന്റെ അധ്യക്ഷതയിൽ സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളിക്കുളങ്ങര മുഖ്യാതിഥി ആയിരുന്നു. ബഹ്‌റൈൻ പ്രവാസി ഗൈഡൻസ് ഫോറം പ്രസിഡന്റ് ലത്തീഫ് കോലിക്കൽ മുഖ്യപ്രഭാഷണം നടത്തി.

ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച ഉമ്മൻ‌ചാണ്ടി സ്മാരക വീൽ ചെയർ പദ്ധതിയിലേക്ക് ഏരിയ കമ്മിറ്റി സ്പോൺസർ ചെയ്‌ത വീൽ ചെയറും ചടങ്ങിൽ കൈമാറി. ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏർപ്പാടാക്കിയ ലാൽസൺ സ്മാരക വിദ്യാനിധി സ്കോളർഷിപ്പിന് അർഹയായ വയനാട് ജില്ലയിലെ കുട്ടിയുടെ പേര് ഐ.വൈ.സി.സി ബഹ്‌റൈൻ വൈസ് പ്രസിഡന്റ്‌ അനസ് റഹീം പ്രഖ്യാപിച്ചു. ഷമീമ ടീച്ചർ കോറിയോഗ്രഫി നിർവഹിച്ച് ടീം സ്പാർക്കിങ് സ്റ്റാർസ് അണിയിച്ചൊരുക്കിയ ഒപ്പന, ഡാൻസ്, ഗാനങ്ങൾ അടക്കമുള്ള വിവിധ കലാപരിപാടികളും ബഹ്‌റൈനിലെ കലാകാരന്മാരുടെ കലാപ്രകടനങ്ങളും രാജേഷ് പെരുങ്ങുഴി, ശരത് എന്നിവരുടെ മിമിക്രിയും പരിപാടിക്ക് മികവേകി. ഏരിയയിൽ നിന്നുള്ള പുതിയ പ്രവർത്തകരെ ഐ.വൈ.സി.സി ബഹ്‌റൈൻ വൈസ് പ്രസിഡന്റ്‌ ഷംഷാദ് കാക്കൂർ, മുൻ ദേശീയ പ്രസിഡന്റ്‌ ഫാസിൽ വട്ടോളി എന്നിവർ ചേർന്ന് ഷാൾ അണിയിച്ച് സ്വീകരിച്ചു. ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ദേശീയ ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. ഏരിയ സെക്രട്ടറി ഷാഫി വയനാട് സ്വാഗതവും ട്രഷറർ ഫൈസൽ പട്ടാമ്പി നന്ദിയും പറഞ്ഞു.

article-image

DEFSFADSFADSFAS

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed