എസ്.കെ.എസ്.എസ്.എഫ് മദീന പാഷൻ പോസ്‌റ്റർ പ്രകാശനം ചെയ്തു


എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ എല്ലാ വർഷവും നടത്തിവരാറുള്ള പ്രവാചകൻ മുഹമ്മദ് നബിയുടെ പ്രകീർത്തന, പ്രഭാഷണ വേദിയായ മദീന പാഷൻ പരിപാടിയുടെ പോസ്‌റ്റർ പ്രകാശനം സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫഖ്റുദ്ദീൻ തങ്ങൾ നിർവഹിച്ചു. ബഹ്‌റൈൻ ജംഇയ്യതുൽ മുഅല്ലിമീൻ സംഘടിപ്പിച്ച ദിക്റുസ്വാലിഹീൻ വേദിയിൽ സമസ്ത ബഹ്റൈൻ, ജംഇയ്യതുൽ മുഅല്ലിമീൻ നേതാക്കൾ, ഭാരവാഹികൾ, എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം നടന്നത്. നവംബർ 22 വെള്ളിയാഴ്ച മനാമ സമസ്ത ഓസിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ യുവപണ്ഡിതനും എസ്.കെ.എസ്.എസ്.എഫ് ഇസ്തിഖാമ സ്‌റ്റേറ്റ് കൺവീനറുമായ മുജ്തബ ഫൈസി ആനക്കര മുഖ്യാതിഥിയാകും. വൈകീട്ട് നാലിന് പ്രാർഥനയോടെ ആരംഭിക്കുന്ന പരിപാടിയിൽ ബുർദ മജ്‌ലിസ്, മദ്ഹ് ഗാനങ്ങൾ, ഖവാലി എന്നിവയും അരങ്ങേറും.

article-image

ADAFDADFSFASAFSD

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed