ബ്ലഡ്‌ ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


ബ്ലഡ്‌ ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്ലേറ്റ് ലെറ്റ് ഉൾപ്പെടെ അറുപതോളം പേർ രക്തം നൽകി. കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ്‌ ബാങ്ക് ഇൻചാർജ് ജഹാൻ ഷൗക്കത്ത് അൽ ബലൂച്ചി ബി.ഡി.കെയുടെ പുതിയ ജഴ്സി പ്രകാശനം ചെയ്തു. സാമൂഹിക പ്രവർത്തകൻ ഇടത്തോടി ഭാസ്കരൻ ക്യാമ്പ് സന്ദർശിച്ചു.ബി.ഡി.കെ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ്‌ റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ ജോയ്, ട്രഷറർ സാബു അഗസ്റ്റിൻ, ജോയന്റ് സെക്രട്ടറി ധന്യ വിനയൻ, വൈസ് പ്രസിഡന്റ്‌ രമ്യ ഗിരീഷ്, ക്യാമ്പ് കോഓഡിനേറ്റർ നിതിൻ ശ്രീനിവാസ്, രേഷ്മ ഗിരീഷ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ഗിരീഷ് പിള്ള, അസീസ് പള്ളം, സെന്തിൽ, ടി.ജെ. ഗിരീഷ്, പ്രവീഷ് പ്രസന്നൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

article-image

DFDFDFDEFS

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed