എമർജൻസി ലൈനുകൾ ദുരുപയോഗം ചെയ്താൽ കനത്ത പിഴ
റോഡുകളിലെ എമർജൻസി ലൈനുകൾ ദുരുപയോഗം ചെയ്താൽ കനത്ത പിഴ ഏർപ്പെടുത്തണമെന്ന നിർദേശവുമായി പാർലിമെന്റ് എം.പിമാർ രംഗത്ത്. ആറു മാസത്തിൽ കുറയാത്ത തടവും 2000 ദിനാറിനും 6000 ദിനാറിനും ഇടയിൽ പിഴ, അല്ലെങ്കിൽ രണ്ടും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ വേണമെന്നാണ് നിർദേശം. അബ്ദുല്ല അൽ റൊമൈഹിയുടെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് 2014ലെ ട്രാഫിക് നിയമം ഭേദഗതി ചെയ്യാനുള്ള നിർദേശങ്ങൾ സമർപ്പിച്ചത്. ഈ നീക്കം നടപ്പാക്കിയാൽ റോഡ് സുരക്ഷ മെച്ചപ്പെടുമെന്നാണ് ഇവരുടെ വാദം. ആംബുലൻസുകൾക്കും പൊലീസ് വാഹനങ്ങൾക്കുമായി പ്രത്യേകമായി മാറ്റിവെച്ച ഹാർഡ് ഷോൾഡർ എന്നറിയപ്പെടുന്ന അടിയന്തര പാതകൾ ഡ്രൈവർമാർ പലപ്പോഴും ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് ഇവർ പുതിയ നിർദേശം നൽകിയിരിക്കുന്നത്.
FGFGDFDF