ഇറാൻ വ്യോമാക്രമണം; അപലപിച്ച് ബഹ്‌റൈൻ


ഇറാനിൽ നടന്ന വ്യോമാക്രമണത്തെ ബഹ്‌റൈൻ അപലപിച്ചു. പശ്ചിമേഷ്യയിലെ വർധിച്ചുവരുന്ന സംഘർഷങ്ങളിലും സൈനിക പ്രവർത്തനങ്ങളിലും ബഹ്റൈൻ ഗവൺമെന്റ് അഗാധമായ ഉത്കണ്ഠ പ്രകടിപ്പിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നിരപരാധികളായ സാധാരണക്കാർ ഈ സംഘർഷങ്ങളുടെ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടുകയാണെന്നും, മേഖലയിൽ ഉടനടി സമഗ്രവും ശാശ്വതവുമായ വെടിനിർത്തൽ സ്ഥാപിക്കുന്നതിനുള്ള നടപടികളുണ്ടാകണമെന്ന് വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ഗസ്സയിലും ലബനാനിലും വെടിനിർത്തലിന്റെ അടിയന്തര ആവശ്യകതയും മന്ത്രാലയം ചൂണ്ടികാട്ടി. ഗസ്സയിലെ സാഹചര്യവുമായി ബന്ധപ്പെട്ട യു.എൻ സുരക്ഷ കൗൺസിലിന്റെ പ്രമേയങ്ങൾ പാലിക്കണമെന്നും തടസ്സങ്ങളില്ലാതെ മാനുഷിക സഹായ വിതരണത്തിനുള്ള സാഹചര്യമൊരുക്കണമെന്നും ബഹ്റൈൻ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

article-image

SFGDDFDF

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed