ബിവൈഡി പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങൾ ബഹ്‌റൈനിൽ അവതരിപ്പിച്ച് ഫക്രൂ മോട്ടേർസ്


മനാമ: ന്യൂ എനർജി വാഹനങ്ങളുടെ പ്രമുഖ നിർമാതാക്കളായ ബിവൈഡി (BYD) യുടെ പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലുകളായ BYD QIN PLUS, BYD SONG PLUS മോഡലുകൾ ബഹ്റൈൻ വിപണിയിൽ അവതരിപ്പിച്ച് ബിവൈഡി വിതരണക്കാരായ ഫക്രൂ മോട്ടേർസ്.

പെട്രോളിലോ, ഇലക്ട്രിക്ക് മോഡലിലോ ആവശ്യാനുസരണം വാഹനമോടിക്കാനുള്ള സംവിധാനമാണ് ഈ ഹൈബ്രിഡ് കാറുകളിൽ ഒരുക്കിയിരിക്കുന്നത്. റിജെനറേറ്റീവ് ബ്രേക്കിംഗ്, പ്ലഗ്-ഇൻ ചാർജിംഗ് എന്നിവയ്ക്കൊപ്പം പെട്രോൾ മോഡിലും ഉപയോഗിക്കാനുള്ള സൗകര്യമാണ് ഈ കാറുകൾ നൽകുന്നത്. ഇലക്ട്രിക് മോഡിൽ പ്രവർത്തിക്കുമ്പോൾ കൂടുതൽ ഇന്ധനക്ഷമതയാണ് ഇത്തരം പ്ലഗ് ഇൻ ഹൈബ്രിഡുകൾ നൽകുന്നത്. അധികം ദൂരം യാത്ര ചെയ്യാത്ത നേരത്ത് ഇലക്ട്രിക്ക് മോഡലിലും, അല്ലാത്ത പക്ഷം ദൂരയാത്രകൾക്ക് പെട്രോൾ മോഡലിലും യാത്രക്കാർക്ക് സഞ്ചരിക്കാവുന്നതാണ്.

7295 ദിനാർ മുതൽ ആരംഭിക്കുന്ന വിവിധ പ്ലഗ്-ഇൻ ഹൈബ്രിഡുകളാണ് ഇപ്പോൾ ബഹ്റൈൻ വിപണിയിൽ എത്തിയിരിക്കുന്നത്. ഇതോടൊപ്പം വാർഷിക ഓഫറുകളും ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 17 217 217 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

article-image

AXxas

article-image

ZXSZSZ

article-image

XZXZSZ

You might also like

Most Viewed