അൽ കേരളാവി എഫ് സി യുടെ 2024-2025 സീസണിലേക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു


ബഹ്റൈനിലെ മുൻ നിര പ്രവാസി ഫുട്ബോൾ ക്ലബ് ആയ അൽ കേരളാവി എഫ് സി യുടെ 2024-2025 സീസണിലേക്കുള്ള പുതിയ ജേഴ്സി സ്പോൺസർമാരായ അടിട ഡെക്കർ ഡയറക്ടർ രാജു ലൂക്കസ്, വി ടൂ ട്രാവൽ പാർട്ണർ ജുനൈദ്, അൽ കൗത്തർ മാനേജർ വിനീഷ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു.

ക്ലബ് പ്രസിഡന്റ് അഷ്ജൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ക്ലബ് ജനറൽ സെക്രട്ടറി ശരത്ത് സ്വാഗതം പറഞ്ഞു. ക്ലബിന്റെ രക്ഷാധികാരികളായ റഹ്മത്ത് അലി, റിസ്വാൻ, മിറാഷ് എന്നിവർ ക്ലബിന്റെ 15 വർഷത്തെ നാൾ വഴികൾ വിവരിച്ചു. കെഎംസിസി ടൂർണമെന്റിൽ ജേതാക്കളായ കളിക്കാരെ ടീം മാനേജർ ഷെരീഫ്,ഷംസു എന്നിവർ യോഗത്തിൽ അഭിനന്ദിച്ചു.

article-image

്ിു്ിു

You might also like

Most Viewed