"എംഎംഎസ് കേരള ശ്രീമാൻ-2024","എംഎംഎസ് മലയാളി മങ്ക-2024" "സ്‌മൈൽ കോണ്ടെസ്റ്റ്" വിജയികളെ പ്രഖ്യാപിച്ചു

മുഹറഖ് മലയാളി സമാജം, ഓണാഘോഷങ്ങളുടെ ഭാഗമായി, സംഘടിപ്പിച്ച, "എംഎംഎസ് കേരള ശ്രീമാൻ-2024","എംഎംഎസ് മലയാളി മങ്ക-2024"(കാറ്റഗറി 1,2), "സ്‌മൈൽ കോണ്ടെസ്റ്റ്" വിജയികളെ പ്രഖ്യാപിച്ചു. 160 ഓളം മത്സരാർഥികൾ മാറ്റുരച്ച മത്സരങ്ങളിൽ സീനിയർ വിഭാഗത്തിൽ മുഹമ്മദ് റാഫി കേരള ശ്രീമാനായും, ശ്രുതില സുധീഷ്, മലയാളി മങ്കയായും തെരഞ്ഞെടുക്കപ്പെട്ടു.
ജൂനിയർ വിഭാഗത്തിൽ അമീലിയ ആന്റണി മലയാളി മങ്ക ടൈറ്റലിന് അർഹയായി. ബെസ്റ്റ് സ്‌മൈൽ മത്സരത്തിൽ കാറ്റഗറി ഒന്നിൽ സായി കൃഷ്ണയും, കാറ്റഗറി രണ്ടിൽ ഇശാൽ ഫാത്തിമയും വിജയികളായി. അസർ സിയ, കാത്തു സച്ചിൻ ദേവ് എന്നിവരായിരുന്നു വിധികർത്താക്കൾ.
േിേി