2024ലെ ഇന്റർനാഷനൽ സ്കൂൾ ഗെയിംസ് ജിംനേഷേഡിന് ബഹ്റൈനിൽ ഉജ്ജ്വല തുടക്കം


2024ലെ ഇന്റർനാഷനൽ സ്കൂൾ ഗെയിംസ് ജിംനേഷേഡിന് ബഹ്റൈനിൽ പ്രൗഢഗംഭീര തുടക്കം. റിഫയിലെ നാഷനൽ സ്റ്റേഡിയത്തിൽ ഉജ്ജ്വലമായ കരിമരുന്ന് പ്രയോഗത്തോടെയായിരുന്നു ഉദ്ഘാടനം നടന്നത്. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്സ് ഫെസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ  ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമാ അടക്കമുള്ള പ്രമുഖരും ചടങ്ങിൽ  സന്നിഹിതനായിരുന്നു. 

ഒക്‌ടോബർ 31 വരെ നടക്കുന്ന ഗെയിംസ് കാണാൻ പ്രവേശനം സൗജന്യമാണ്. ഖലീഫ സ്‌പോർട്‌സ് സിറ്റി, ഈസ സ്‌പോർട്‌സ് സിറ്റി, ബഹ്‌റൈൻ നാഷനൽ സ്റ്റേഡിയം തുടങ്ങിയ വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്.  71 രാജ്യങ്ങളിൽ നിന്നായി 5515 അത് ലിറ്റുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. 

article-image

awrfaw

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed