കേരളീയം, പ്രവാസി സംഘടനകൾക്കായി ക്വിസ് മത്സരം ഒരുക്കി ഫോർ പി എം ന്യൂസ്


മനാമ: കേരള പിറവി ആഘോഷങ്ങളുടെ ഭാഗമായി ബഹ്റൈനിലെ പ്രവാസി സംഘടനകൾക്കായി ഫോർ പി എം ന്യൂസ് കേരളീയം എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. നവംബർ 15ന് മാഹൂസിലെ മക്കൻഡീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ക്വിസ് മത്സരം നയിക്കുന്നത് നേരത്തേയും ബഹ്റൈനിൽ നിരവധി ക്വിസ് മത്സങ്ങൾ നടത്തി പ്രാഗത്ഭ്യം തെളിയിച്ച ബോണി ജോസഫാണ്. ഒരു സംഘടനയിൽ നിന്ന് രണ്ട് പേരടങ്ങിയ ടീമിനാണ് ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക.

വിജയികൾക്ക് കാഷ് പ്രൈസ്, ഗിഫ്റ്റ് ഹാമ്പറുകൾ എന്നിവ സമ്മാനമായി നൽകും. കാണികൾക്ക് സ്പോട്ട് സമ്മാനങ്ങളും നൽകും. കേരളവുമായി ബന്ധപ്പെട്ട ചരിത്രം, കല, സംസ്‌കാരം, സയന്‍സ്, ഗണിതം, സാമൂഹ്യശാസ്ത്രം, സാഹിത്യം, സിനിമ തുടങ്ങിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയ ചോദ്യങ്ങളായിരിക്കും മത്സരത്തിൽ ഉണ്ടാവുക. റെജിസ്ട്രേഷനായുള്ള അവസാന തീയ്യതി നവംബർ 7 ആണ്. പങ്കെടുക്കാൻ താത്പര്യമുള്ള പ്രവാസി സംഘടനകൾ 36458398 അല്ലെങ്കിൽ 3923 5913 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

article-image

sdfsf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed