ഗ്യാസ്ട്രോണമി ടൂറിസം 9ആമത് വേൾഡ് ഫോറത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു


മനാമ: നവംബർ 18 മുതൽ 19 വരെ ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിയുടെ (ബി.ടി.ഇ.എ) ആഭിമുഖ്യത്തിൽ എക്സിബിഷൻ വേൾഡിൽ നടക്കുന്ന ഗ്യാസ്ട്രോണമി ടൂറിസം 9ാമത് വേൾഡ് ഫോറത്തിന്റെ രജിസ്ട്രേഷൻ തുടങ്ങി. യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ (യു.എൻ.ഡബ്ല്യു.ടി.ഒ), ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ), ബാസ്‌ക് കളിനറി സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിലാണ് എക്‌സിബിഷൻ വേൾഡിൽ പരിപാടി.ഫോറത്തിൽ പാചകകല, ഗ്യാസ്ട്രോണമി ടൂറിസം മേഖലകളിലെ പ്രാദേശിക, അന്തർദേശീയ വിദഗ്ധർ പങ്കെടുക്കും. താൽപര്യമുള്ളവർക്ക് യു.എൻ.ഡബ്ല്യു.ടി.ഒയുടെ ഔദ്യോഗിക വെബ്സൈറ്റ് www.unwto.org/9-World-Forum-Gastronomy-Tourism-Bahrain വഴി രജിസ്റ്റർ ചെയ്യാം. ഒക്ടോബർ 31വരെ രജിസ്ട്രേഷന് അവസരമുണ്ട്. ഭക്ഷണവും സംസ്‌കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനമാണ് ഗ്യാസ്ട്രോണമി.

ഭക്ഷണം തയാറാക്കുകയും വിളമ്പുകയും ചെയ്യുന്ന കല, പ്രത്യേക പ്രദേശങ്ങളിലെ പാചകരീതികൾ, നല്ല ഭക്ഷണത്തിന്റെ ശാസ്ത്രം എന്നിവയാണ് ഇതിന്റെ പരിവൃത്തത്തിൽ വരുന്നത്. ഇതാദ്യമായാണ് മിഡിൽ ഈസ്റ്റിൽ ഈ പരിപാടി നടക്കാൻ പോകുന്നത്. പ്രാദേശിക ഉൽപാദകരെ സന്ദർശിക്കുക, ഭക്ഷ്യമേളകളിൽ പങ്കെടുക്കുക, പാചക ക്ലാസുകളിൽ പങ്കെടുക്കുക തുടങ്ങി മറ്റ് അനുബന്ധ പ്രവർത്തനങ്ങളും ഫോറത്തിന്റെ ഭാഗമായി സഞ്ചാരികൾക്ക് ലഭിക്കും. ഫോറം ആദ്യമായി മിഡിൽ ഈസ്റ്റിലേക്ക് കൊണ്ടുവരുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ബഹ്‌റൈനിന്റെ സമ്പന്നമായ പൈതൃകം ലോകത്തിനു മുന്നിൽ പങ്കുവെക്കാനുള്ള അവസരമാണിതെന്നും ടൂറിസം മന്ത്രിയും ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി ചെയർപേഴ്‌സണുമായ ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി പറഞ്ഞു. ടൂറിസം വികസനത്തിൽ ഇതൊരു നാഴികക്കല്ലാകും. ഗ്യാസ്‌ട്രോണമി ടൂറിസത്തിൽ ആഗോളതലത്തിൽ വരുന്ന മാറ്റങ്ങളും നവീകരണവും ബി.ടി.ഇ.എ പിന്തുടർന്നുവരുകയാണ്. ലോകമെമ്പാടും നടക്കുന്ന കൺവെൻഷനുകളിലും എക്സിബിഷനുകളിലും പങ്കെടുക്കാറുണ്ട്. ബഹ്‌റൈനെ പ്രമുഖ ടൂറിസം മേഖലയാക്കി മാറ്റുന്നതിനുള്ള ടൂറിസം നയവുമായി ബന്ധപ്പെടുത്തിയാണ് പരിപാടികൾ നടത്തുക.

പാചക വിനോദസഞ്ചാരികൾക്ക് ആസ്വാദ്യകരമായ പാചക അഭിരുചികളുടെ വൈവിധ്യമാർന്ന സംയോജനം ബഹ്റൈനിലുണ്ട്. സമ്പന്നമായ പാരമ്പര്യം, നാഗരികതകളുടെയും സംസ്‌കാരങ്ങളുടെയും സംയോജനം, പ്രാദേശിക പാചക വൈവിധ്യം, വൈവിധ്യമാർന്ന അഭിരുചികൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തിന്റെ മികച്ച രുചിയും പാചക അനുഭവവും ഫോറം പകർന്നുനൽകും. ഇത് ടൂറിസം കുതിപ്പ് വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ. 2024 ആദ്യപാദത്തിലെ സാമ്പത്തിക റിപ്പോർട്ട് പ്രകാരം ബഹ്‌റൈനിലെ താമസ-ഭക്ഷ്യ സേവന മേഖല 10.7% വാർഷിക വളർച്ച നേടിയിട്ടുണ്ട്. ഈ അവസരത്തിൽ ടൂറിസം മേഖലയെ വൈവിധ്യവത്കരിക്കുന്നതിനും ഗ്യാസ്ട്രോണമി ടൂറിസത്തിലെ പ്രമുഖ ലക്ഷ്യസ്ഥാനമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനും പരിപാടി കാരണമാകും.

article-image

ോിാേു

You might also like

Most Viewed