ബഹ്‌റൈൻ പ്രതിഭ റിഫ മേഖലാ വനിതാവേദി സ്തനാർബുദ നിർണയ പരിശോധനയും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു


ബഹ്‌റൈൻ പ്രതിഭ റിഫ മേഖലാ വനിതാവേദിയുടെ നേതൃത്വത്തിൽ സ്തനാർബുദ നിർണയ പരിശോധനയും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു. റിഫ അൽ ഹിലാൽ ആശുപത്രിയിൽ വെച്ച് നാളെ രാവിലെ 8 മണി മുതലാണ് പരിശോധന നടക്കുന്നത്. രാവിലെ 9 മണിക്ക് ബോധവൽക്കരണ ക്ലാസ് അൽ ഹിലാൽ ഹോസ്പിറ്റലിലെ ഡോക്ടർ ആയിഷയുടെ നേതൃത്വത്തിൽ നടക്കും.

കൂടാതെ സൗജന്യ രക്ത പരിശോധനയും നടത്തുന്നുണ്ട്. പ്രതിഭാ ജീവകാരുണ്യ പ്രവർത്തന വിഭാഗമായ ഹെൽപ്പ് ലൈനിന്റെ സഹകരണത്തോടെയാണ് റിഫ മേഖല പ്രസ്തുത പരിപാടി നടത്തുക. കൂടുതൽ വിവരങ്ങൾക്കും രെജിസ്‌ട്രേഷനുമായി 33268171 അല്ലെങ്കിൽ 36816916 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

article-image

casdf

You might also like

Most Viewed