ഇറാൻ വിദേശകാര്യ മന്ത്രിയെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ചു

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെ അൽ സഖിർ കൊട്ടാരത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ചു. ഉഭയകക്ഷി സഹകരണവും പുതിയ പ്രാദേശിക സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്തു. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനപരമായ പരിഹാരങ്ങൾ കൈവരിക്കുന്നതിനുമുള്ള ശ്രമങ്ങൾ ചർച്ച ചെയ്തു.
യോഗത്തിൽ ഹമദ് രാജാവിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ, മാനുഷിക പ്രവർത്തനങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, റോയൽ കോർട്ട് മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹമ്മദ് ആൽ ഖലീഫ, വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
dfsf