അനധികൃതമായി പണം ബഹ്റൈനിൽ നിന്ന് പുറത്തേക്ക് അയക്കാൻ സഹായിച്ച എക്സചേഞ്ച് ജീവനക്കാർക്ക് കോടതി ശിക്ഷ വിധിച്ചു


അനധികൃതമായി ഒരു മില്യൺ ദിനാറിലധികം പണം ബഹ്റൈനിൽ നിന്ന് പുറത്തേക്ക് അയക്കാൻ സഹായിച്ച എക്സചേഞ്ച് ജീവനക്കാർക്ക് ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി. മനാമ സൂഖ് വഖഫിൽ പ്രവർത്തിക്കുന്ന പ്രമുഖ മണി എക്സ്ചേഞ്ച് കമ്പനിയിലെ മാനേജരെയും, മറ്റ് രണ്ട് ജീവനക്കാരെയുമാണ് ശിക്ഷിച്ചിരിക്കുന്നത്. അമ്പത് വയസോളം പ്രായമുള്ള മാനേജർക്ക് അഞ്ച് വർഷത്തെ തടവും, അതിന് ശേഷം നാട് കടത്തലുമാണ് ശിക്ഷയായി ലഭിച്ചിരിക്കുന്നത്. ഇയാളെ കുറ്റം ചെയ്യാനായി പ്രേരിപ്പിച്ച രണ്ട് സഹപ്രവർത്തകർക്ക് മൂന്ന് വർഷത്തെ തടവും, അതിന് ശേഷമുള്ള നാട് കടത്തലുമാണ് ശിക്ഷയായി ലഭിക്കുക.

2021 മുതൽ 2023 വരെയുള്ള കാലയളവിൽ 665 ട്രാൻസാക്ഷനുകളിലൂടെയാണ് ഒരു മില്യൺ ദിനാറിലധികം പണംവ്യത്യസ്ത അക്കൗണ്ടുകളിലേയ്ക്ക് ഇവിടെ നിന്ന് അയച്ചത്. ശാഖയിലെ മറ്റ് ഉപഭോക്താക്കളുടെ പേര് വിവര രേഖകൾ ഉപയോഗിച്ചായിരുന്നു പണം കടത്തിയത്. 

article-image

sdfsf

You might also like

Most Viewed