ബഹ്‌റൈൻ നവകേരള ഓണാഘോഷം "നവകേരളോണം 2024"


ബഹ്‌റൈൻ നവകേരള നവകേരളോണം 2024 എന്ന പേരിൽ ഈ വർഷത്തെ ഓണം സമുചിതമായി ആഘോഷിച്ചു. നവകേരള കുടുംബാങ്ങൾക്കു മാത്രമായി നടത്തിയ പരിപാടി രാജ്യസഭാ എം പി പി പി സുനീർ ഉത്ഘാടനം ചെയ്തു. ചാത്തന്നൂർ എം എൽ എ ശ്രീ. ജി. എസ് ജയലാൽ ആശംസകൾ അറിയിച്ചു. പ്രശസ്ത സാഹിത്യ നിരൂപകൻ ഡോ. എം എം ബഷീർ, കഥാകൃത്ത് ശ്രീമതി. ബി. എം സുഹ്‌റ എന്നിവർ വീശിഷ്ട അതിഥികളായി പങ്കെടുത്തു. പ്രവാസി ഫെഡറേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ആരംഭിച്ച എക്സ്പ്പാറ്റ് പ്രിന്റ് ഹൌസ് ഡയറക്ടർമാരായ തങ്കച്ചൻ വിതയത്തിൽ, ബാബു ഗോകുലം,ശ്രീജിത്ത്‌ മൊകേരി എന്നിവരും സന്നിഹിതരായിരുന്നു. നവകേരളോണം ജോയിന്റ് കൺവീനർ പ്രശാന്ത് മാണിയത്തിന്റെ നേതൃത്വത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ,ഗെയിംസ് എന്നിവ അരങ്ങേറി.

തുടർന്ന് നവകേരള കുടുംബങ്ങൾ പാചകം ചെയ്ത ഓണസദ്യയോട് കൂടി പരിപാടികൾ അവസാനിച്ചു. പ്രസിഡന്റ്‌ എൻ. കെ ജയൻ അധ്യക്ഷനായ ചടങ്ങിൽ പ്രോഗ്രാം കൺവീനർ പ്രവീൺ മേൽപ്പത്തൂർ സ്വാഗതം പറഞ്ഞ പരിപാടിയിൽ കോർഡിനേഷൻ സെക്രട്ടറിയും ലോകകേരള സഭ അംഗവുമായ ഷാജി മൂതല, ജനറൽ സെക്രട്ടറി എ. കെ സുഹൈൽ, കോർഡിനേഷൻ അസിസ്റ്റന്റ് സെക്രട്ടറിയും ലോകകേരള സഭാ അംഗവുമായ ജേക്കബ് മാത്യു എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം ജോ. കൺവീനർ എം.കെ ഷാജഹാൻ നന്ദി രേഖപ്പെടുത്തി.

article-image

േ്ൂോീൂീ

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed