"മ" മ്യൂസിക് വീഡിയോ ആൽബത്തിന്റെ പോസ്റ്റർ റീലീസ് ചെയ്തു
ബഹ്‌റൈൻ കേരളീയ സമാജം മ്യൂസിക് ക്ലബ്ബും, ഡ്രീംസ് ഡിജിറ്റൽ മീഡിയയും സംയുക്തമായി സഹകരിച്ചു നവംബർ ഒന്ന്- കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് രതീഷ് പുത്തൻപുരയിൽ നിർമ്മിച്ചു, പുറത്തിറക്കുന്ന "മ" എന്ന മ്യൂസിക് വീഡിയോ ആൽബത്തിന്റെ പോസ്റ്റർ റീലീസ് ചടങ്ങ് ബഹ്‌റൈൻ കേരളീയ സമാജം വേദിയിൽ വച്ച് ചാത്തന്നൂർ എം.എൽ.എ ജി എസ് ജയലാൽ നിർവ്വഹിച്ചു.
ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം, മ്യൂസിക് ക്ലബ് കൺവീനർ ശ്രീജിത്ത് ഫെറോക്ക്, മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, മ്യൂസിക് ക്ലബ്ബ് കമ്മിറ്റി അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു. ശ്രീജിത്ത് ശ്രീകുമാർ ഗാനരചനയും സംവിധാനവും ,ഷിബിൻ പി സിദ്ധിഖ് സംഗീത സംവിധാനവും ചെയ്യുന്ന ഇ ആൽബത്തിന്നു ജേക്കബ് ക്രിയേറ്റീവ്ബീസാണ് ചിത്രീകരണം ഒരുക്കുന്ന്. ബഹ്‌റൈനിലെ മികച്ച പാട്ടുകാരിൽ നിന്നും തിരഞ്ഞെടുത്ത 50 ഗായകർ പാടുന്നു എന്നതാണ് ഈ പാട്ടിന്റെ പ്രത്യേകത.
ാോേിാേി