ഇന്ത്യൻ സ്‌കൂളിൽ ഇംഗ്ലീഷ് ഭാഷാ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു
ഇന്ത്യൻ സ്‌കൂളിൽ ഇംഗ്ലീഷ് ഭാഷാ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. അക്കാദമിക ചുമതലയുള്ള സ്‌കൂൾ അസി. സെക്രട്ടറി രഞ്ജിനി മോഹൻ നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി.സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ഇംഗ്ലീഷ് വകുപ്പ് മേധാവി ജി.ടി മണി, പ്രധാനാധ്യാപകർ, മറ്റു വകുപ്പ് മേധാവികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ദേശീയ ഗാനത്തോടെയും സ്കൂൾ പ്രാർത്ഥനയോടെയും ആരംഭിച്ച പരിപാടിയിൽ സാഹിത്യ വിഭാഗം സെക്രട്ടറി ഹന സന്തോഷ് മാത്യു സ്വാഗതം പറഞ്ഞു. തുടർന്ന് എല്ലാ തലത്തിലുമുള്ള വിദ്യാർത്ഥികൾക്കായി ഘട്ടം ഘട്ടമായി നടത്തിയ വിവിധ മത്സരങ്ങളുടെ വീഡിയോ പ്രദർനം നടന്നു. സാഹിത്യ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി അർഷിൻ സഹീഷ് നന്ദി പറഞ്ഞു.
dsgtdrstgs