തൊഴിൽ, താമസ വിസ നിയമ ലംഘനം: 350 വിദേശ തൊഴിലാളികളെ നാടുകടത്തിയതായി എൽ.എം.ആർ.എ
തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച 350 വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലായി ഒക്ടോബർ 13 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ 1780 തൊഴിൽ പരിശോധനകൾ നടത്തുകയുണ്ടായി.
ഇതിൽ താമസ വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 33 പേരെ പിടികൂടുകയും ചെയ്തു. 32 സംയുക്ത പരിശോധന കാമ്പയിനുകൾക്ക് പുറമെ, കാപിറ്റൽ ഗവർണറേറ്റിൽ 18 കാമ്പയിനുകൾ നടന്നു. മുഹറഖ് ഗവർണറേറ്റിൽ ആറ്, നോർത്തേൺ ഗവർണറേറ്റിൽ ആറ്, സതേൺ ഗവർണറേറ്റിൽ രണ്ട് എന്നിങ്ങനെ പരിശോധന കാമ്പയിനുകൾ നടത്തി.
ടൂറിസ്റ്റ് വിസകളുടെ ദുരുപയോഗം തടയുന്നതിനും ടൂറിസ്റ്റ് വിസയിലെത്തി തൊഴിൽ തേടുന്നത് തടയാനുമായി രാജ്യം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തൊഴിലുടമകൾ നൽകുന്ന ശരിയായ പെർമിറ്റുകളില്ലാതെ ജോലിക്കായി എത്തുന്നവരെ പിടികൂടുമെന്നാണ് അധികൃതർ അറിയിക്കുന്നത്. നിയമ ലംഘനങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിന് വിവിധ തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്നും എൽ.എം.ആർ.എ അധികൃതർ അറിയിച്ചു.
ssdfsdf