'ഹോപ്പ് പ്രീമിയർ ലീഗ്, സീസൺ -2' നവംബർ 8ന്
ഹോപ്പ് ബഹ്‌റൈൻ സംഘടിപ്പിക്കുന്ന 'ഹോപ്പ് പ്രീമിയർ ലീഗ്, സീസൺ -2' സിഞ്ചിലെ അൽ അഹ്ലി സ്റ്റേഡിയത്തിൽ വച്ച് നടക്കും. നവംബർ 8 ന് വെള്ളിയാഴ്ച പകലും രാത്രിയുമായി നടക്കുന്ന ഈ സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ ബഹ്‌റൈനിലെ പ്രമുഖ അസോസിയേഷനുകൾ ഏറ്റുമുട്ടും. മത്സരത്തിന് മുന്നൊരുക്കമായി ടൂർണമെന്റിൽ പങ്കെടുക്കുന്ന വിവിധ അസോസിയേഷൻ ഭാരവാഹികളുടെയും ടീം ക്യാപ്റ്റന്മാരുടെയും യോഗം നടന്നു.
ഹോപ്പ് എക്സിക്യൂട്ടീവ് അംഗം സാബു ചിറമേൽ സ്വാഗതം പറഞ്ഞ യോഗത്തിൽ സെക്രട്ടറി ജോഷി നെടുവേലിൽ ഹോപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിവരിച്ചു. HPL കൺവീനർ അൻസാർ മുഹമ്മദ്, കോർഡിനേറ്റർ സിബിൻ സലിം എന്നിവർ HPL ന്റെ നിയമാവലികളെക്കുറിച്ച് വിവരിച്ചു. എക്സിക്യൂട്ടീവ് അംഗം ഷാജി എളമ്പിലായി നന്ദി രേഖപ്പെടുത്തി.
sfsfs