സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി സ്റ്റഡി ക്ലാസ്
സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇബാദു റഹ് മാൻ എന്ന ശീർഷകത്തിൽ സ്റ്റഡി ക്ലാസ് നടന്നു. സമസ്ത വർക്കിങ് പ്രസിഡന്‍റ് വി.കെ. കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷതവഹിച്ച പരിപാടി സമസ്ത ബഹ്റൈൻ പ്രസിഡന്‍റ് ഫഖ്റുദ്ദീൻ സയ്യിദ് പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഇബാദ് സംസ്ഥാന കോഓഡിനേറ്റർ അബ്ദു റഷീദ് ബാഖവി എടപ്പാൾ ക്ലാസിന് നേതൃത്വം നൽകി. എസ്.എം. അബ്ദുൽ വാഹിദ് സ്വാഗതവും കെ.എം.എസ് മൗലവി പറവണ്ണ നന്ദിയും പറഞ്ഞു.
cxxcv