"ഒരുമ" സൗഹൃദ സംഗമം ശ്രദ്ധേയമായി
ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയയുടെ വനിതാ വിഭാഗം "ഒരുമ" എന്ന പേരിൽ സംഘടിപ്പിച്ച സൗഹൃദ സംഗമം ശ്രദ്ധേയമായി. ഗായികയും നർത്തകിയുമായ സ്നേഹ ബാലൻ പരിപാടി ഉൽഘാടനം ചെയ്തു. അസ്റ അബ്ദുല്ലയുടെ പ്രാർത്ഥനാ ഗീതത്തോടെ തുടങ്ങിയ പരിപാടിയിൽ ഏരിയ ഓർഗനൈസർ ഫസീല ഹാരിസ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരി ഉമ്മു അമ്മാർ ചടങ്ങിൽ സ്നേഹസന്ദേശം നൽകി.
' സ്ത്രീകളും മാനസീകാരോഗ്യവും' എന്ന വിഷയത്തിൽ ഡോ: ശബാന സുനീർ ക്ലാസ് എടുത്തു. വിവിധ കലാപരിപാടികളും, സിഞ്ച്, മനാമ യൂണിറ്റുകളുടെ നാടൻപാട്ട്, ഗുദൈബിയ യുണിറ്റിന്റെ മുട്ടിപ്പാട്ട്, മനാമ യുണിറ്റ് അവതരിപ്പിച്ച 'കാത്തിരുന്ന നികാഹ്' ലഘുനാടകം എന്നിവയും അരങ്ങേറി. ഏരിയ വൈസ് പ്രസിഡന്റ് നദീറ ഷാജി സ്വാഗതവും സർഗവേദി കൺവീനർ ഷഹീന നൗമൽ നന്ദിയും പറഞ്ഞു. സെക്രട്ടറി സൽമ ഫാത്തിമ സലീം പരിപാടി നിയന്ത്രിച്ചു.
dfgdg
dsfd