ശ്രീനാരായണ കൾച്ചുറൽ സൊസൈറ്റിയിൽ ഗുരുനാദം, ഗുരുപ്രസാദം, ഗുരുപൂജ എന്നീ കമ്മിറ്റികൾ നിലവിൽ വന്നു
ശ്രീനാരായണ കൾച്ചുറൽ സൊസൈറ്റിയിൽ ഗുരുനാദം, ഗുരുപ്രസാദം, ഗുരുപൂജ എന്നീ കമ്മിറ്റികൾ നിലവിൽ വന്നു. ഗുരുനാദം കൺവീനർ സുരേഷ് ബാബു അധ്യക്ഷനായ ചടങ്ങിൽ വിജേഷ് ശാന്തി ഉൽഘാടനം നിർവഹിച്ചു.
ചെയർമാൻ കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ശ്രീകാന്ത്, അസിസ്റ്റന്റ് സെക്രട്ടറി ഷൈൻ ചെല്ലപ്പൻ, കൾച്ചറൽ സെക്രട്ടറി അമ്പിളി ശ്രീധരൻ, ഗുരുപ്രസാദം കൺവീനർ സൂരജ് എന്നിവർ ആശംസകൾ നേർന്നു. ഗുരുപൂജ കൺവീനർ സനീഷ് പ്രവൻ നന്ദി രേഖപ്പെടുത്തി. നയന ഷൈൻ പരിപാടിയുടെ മുഖ്യ അവതാരകയായിരുന്നു.
dszfdxf