തൻബീഹ് എൻലൈറ്റനിങ് പ്രോഗ്രാം ശ്രദ്ധേയമായി


എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമസ്ത ബഹ്റൈൻ വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന തൻബീഹ് എൻലൈറ്റനിങ് പ്രോഗ്രാമിന്റെ നാലാമത്തെ പരിപാടി നടന്നു. സമസ്ത ബഹ്റൈൻ ഹിദ്ദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സമസ്ത ബഹ്റൈൻ കേന്ദ്ര വൈസ് പ്രസിഡന്‍റ് യാസർ ജിഫ്രി തങ്ങൾ നിർവഹിച്ചു. ചടങ്ങിൽ എസ്.കെ.എസ്.എസ്.എഫ് ഇബാദിന്റെ സ്റ്റേറ്റ് കോഓഡിനേറ്റർ അബ്ദുൽ റഷീദ് ബാഖവി എടപ്പാൾ ‘ഇലാഹിലലിയാം’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി.  സമസ്ത ബഹ്റൈൻ കോഓഡിനേറ്റർ അഷറഫ് അൻവരി ചേലക്കര, സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ മൺമറഞ്ഞുപോയ നേതാക്കളെ അനുസ്മരിച്ചു.

എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ അധ്യക്ഷതവഹിച്ചു. യോഗത്തിൽ സമസ്ത ബഹ്റൈൻ വർക്കിങ് പ്രസിഡന്‍റ് വി.കെ. കുഞ്ഞഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, റെയിഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ സെക്രട്ടറി ബഷീർ ദാരിമി, സമസ്ത ഹിദ്ദ് ഏരിയ ഭാരവാഹി ഫായിസ് എന്നിവർ സംസാരിച്ചു. എസ്.കെ.എസ്.എസ്.എഫ് ഹിദ്ദ് ഏരിയ ട്രെൻഡ് കൺവീനർ അനസ് ഹസനി സ്വാഗതവും വിഖായ ഹിദ്ദ് ഏരിയ കോഓഡിനേറ്റർ ഫിർദൗസ് വടകര നന്ദിയും പറഞ്ഞു.

article-image

്ിംേു

You might also like

Most Viewed