പി.എൽ.സി ബഹ്റൈൻ ചാപ്റ്റർ കണക്ടിങ് പീപ്ൾ ആറാമത്തെ എഡിഷൻ സംഘടിപ്പിക്കുന്നു
പി.എൽ.സി ബഹ്റൈൻ ചാപ്റ്റർ ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനുമായി ചേർന്ന് കണക്ടിങ് പീപ്ൾ എന്ന ബോധവത്കരണ പരിപാടിയുടെ ആറാമത്തെ എഡിഷൻ സംഘടിപ്പിക്കുന്നു.
നവംബർ രണ്ടിന് വൈകീട്ട് ഏഴുമുതൽ ഒമ്പതുവരെ ഉമൽ ഹസം കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിൽവെച്ചാണ് പരിപാടി. മനുഷ്യക്കടത്തിനെതിരെയുള്ള അവബോധം, ജോലിസ്ഥലങ്ങളിലെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും തുടങ്ങി പല മേഖലയിൽനിന്നുള്ള ചോദ്യോത്തര പരിപാടിയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 39461746 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
dfsfs