ദാർ അൽ ഷിഫ ആശുപത്രി ‘മൂവിങ് മൗണ്ടൻസ്’ ആരോഗ്യ കാമ്പയിന് തുടക്കമായി
പുരുഷന്മാരുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി ദാർ അൽ ഷിഫ ആശുപത്രി, ആരോഗ്യ മന്ത്രാലയവുമായും എപിക്സ് സിനിമാസുമായും സഹകരിച്ച് സംഘടിപ്പിക്കുന്ന ‘മൂവിങ് മൗണ്ടൻസ്’ ആരോഗ്യ കാമ്പയിന് തുടക്കമായി. ദാനമാൾ എപിക്സ് സിനിമാസിൽ നടന്ന ലോഞ്ചിങ്ങ് പരിപാടി എപിക്സ് സിനിമാസ് എക്സിക്യൂട്ടിവ് ഡയറക്ടർ സുജയ് ഉച്ചിൽ ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ് ഡയറക്ടർ ജൂസർ രൂപാവാല, ദാദാബായി ഹോൾഡിങ് എം.ഡി ഹാതിം ദാദാബായി, ദാർ അൽ ഷിഫ ഹോസ്പിറ്റൽ ഡയറക്ടർ റഷീദ മുഹമ്മദ് അലി എന്നിവർ സംസാരിച്ചു.
പരിപാടിയിൽ യു.എഫ്.സി ജിം ജനറൽ മാനേജർ വാറൻ മെഷ്റ്റ് ശാരീരിക വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, യോഗഗുരു ഡീ മിത്തൽ യോഗയുടെ പ്രാധാന്യത്തെ കുറിച്ചും സംസാരിച്ചു. ആരോഗ്യ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് കമ്യൂണിക്കേഷൻസ് ഡയറക്ടർ മറിയം അൽമനസീർ, പബ്ലിക് ഹെൽത്ത് ഡയറക്ടർ മുഹമ്മദ് അലവാദി, ഡോ. ബുതൈന യൂസഫ് അജ് ലാൻ, ഡോ. വഫ ഇബ്രാഹിം എന്നിവരും ദാർ അൽ ഷിഫ ഹോസ്പിറ്റൽ മാർക്കറ്റിങ് & ബിസിനസ് ഡെവലപ്‌മെന്റ് മേധാവി മുഹമ്മദ് റജുൽ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ അബ്ദുൽ നസീബ് , ഡോ. നിസാർ അഹമ്മദ്, അമൽ വിജയൻ, മുഹ്‌സിൻ മുഹമ്മദ് എന്നിവരും പങ്കെടുത്തു.