100 ശതമാനം വിദേശ ഉടമസ്ഥതയുള്ള കമ്പനികൾക്ക് ബഹ്‌റൈനിൽ പ്രത്യേക മേഖലകളിൽ ബിസിനസ് ചെയ്യാൻ അനുമതി ലഭിക്കും


100 ശതമാനം വിദേശ ഉടമസ്ഥതയുള്ള കമ്പനികൾക്ക് ബഹ്‌റൈനിൽ പ്രത്യേക മേഖലകളിൽ ബിസിനസ് ചെയ്യാൻ അനുമതി ലഭിക്കും. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ  പുറപ്പെടുവിച്ചു. ഇത് ഔദ്യോഗിക ഗെസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു ലക്ഷം ദീനാറിന്റേതോ സമാന മൂല്യമുള്ള മറ്റ് കറൻസിയുടെയോ മൂലധനമുള്ള ബിസിനസുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്.

മാതൃ കമ്പനിയുടെ വാർഷിക വരുമാനം കുറഞ്ഞത് 750 ദശലക്ഷം യൂറോയോ അല്ലെങ്കിൽ തുല്യമായ ബഹ്‌റൈൻ ദീനാറോ ആയിരിക്കണം. കൂടാതെ ഇവയ്ക്ക് കുറഞ്ഞത് 10 ആഗോള വിപണികളിലെങ്കിലും ബിസിനസ് ഉണ്ടായിരിക്കണമെന്നും നിഷ്‍കർഷിച്ചിട്ടുണ്ട്. 51ശതമാനം ബഹ്‌റൈൻ ഉടമസ്ഥാവകാശത്തിന്റെ മുൻ വ്യവസ്ഥക്കുകീഴിൽ പ്രവർത്തിക്കുന്ന കമ്പനികൾ പുതിയ നിയമത്തിനുകീഴിൽ വരുന്നില്ല.

article-image

sdfs

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed