ഗുദൈബിയകൂട്ടത്തിന്റെ ഓണാഘോഷം "ഓണത്തിളക്കം 2024"


ഗുദൈബിയകൂട്ടത്തിന്റെ ഓണാഘോഷം "ഓണത്തിളക്കം 2024" എന്ന പേരിൽ സല്ലാഖ് ബീച്ച് ബെ റിസോർട്ടിൽ വെച്ച് വിപുലമായി ആഘോഷിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വർഗീസ് ഉദ്ഘാടനം ചെയ്തു. ഗുദൈബിയ കൂട്ടം രക്ഷാധികാരി കെ. ടി. സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റിയാസ് വടകര സ്വാഗതവും  ഗോപിനാഥൻ നന്ദിയും പറഞ്ഞു. ഫോർ പി എം എക്സിക്യുട്ടീവ് എഡിറ്റർ പ്രദീപ് പുറവങ്കര ഓണ സന്ദേശം നൽകി. സാമൂഹിക പ്രവർത്തകൻ മനോജ് വടകര, രക്ഷാധികാരികളായ  റോജി ജോൺ, സെയ്ദ് ഹനീഫ്, അഡ്മിൻ സുബിഷ് നിട്ടൂർ, ലേഡിസ് അഡ്മിൻ രേഷ്മ മോഹൻ, എക്സിക്യൂട്ടീവ് കമ്മിറ്റി  അംഗങ്ങളായ ജിഷാർ കടവല്ലൂർ, മുജീബ് റഹ്മാൻ എന്നിവർ  ആശംസകൾ നേർന്നു.

സോപാനം വാദ്യ കലാകാരന്മാരുടെ ചെണ്ട മേളത്തിന്റെ അകമ്പടിയോട് ആരംഭിച്ച പരിപാടികളിൽ  വോയിസ് ഓഫ് ട്രിവാൻഡ്രത്തിന്റെ തിരുവാതിര, ടീം തരംഗ്‌, മിന്നൽ ബീറ്റ്സ് എന്നിവരുടെ കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു. ജീവകാരുണ്യ മേഖലയിൽ സ്തുത്യാർഹമായ സേവനം ചെയ്യുന്ന ഗുദൈബിയ കൂട്ടത്തിന്റെ മുഖ്യരക്ഷാധികാരി സൈദ് ഹനീഫിനെയും പരിപാടിയുമായി സഹകരിച്ചവരെയും ചടങ്ങിൽ ആദരിച്ചു. ശില്പ സിജു, റജീന ഇസ്മയിൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

article-image

്േിു്േു

article-image

zfvdxz

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed