മുഹറഖ് മലയാളി സമാജം ഈ വർഷത്തെ ഓണാഘോഷം അഹ്‌ലൻ പൊന്നോണം സീസൺ 5


മുഹറഖ് മലയാളി സമാജം ഈ വർഷത്തെ ഓണാഘോഷം അഹ്‌ലൻ പൊന്നോണം സീസൺ 5 വിപുലമായി സംഘടിപ്പിച്ചു. മുഹറഖ് സയ്യാനി ഹാളിൽ നടന്ന ആഘോഷത്തിൽ നിരവധിപേർ പങ്കെടുത്തു. രാവിലെ 11 മണിമുതൽ രാത്രി 7 മണിവരെ നീണ്ടു നിന്ന വിവിധ കലാ പരിപാടികളോടെ നടന്ന ആഘോഷപരിപാടിയോടനുബന്ധിച്ച് നടന്ന സാംസ്ക്കാരിക സമ്മേളനം ശ്രീനാരായണ കൾചറൾ സൊസൈറ്റി ചെയർമാൻ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് അനസ് റഹിം അധ്യക്ഷൻ ആയിരുന്നു. രക്ഷാധികാരി എബ്രഹാം ജോൺ, ഇന്ത്യൻ സ്കൂൾ എക്സിക്യുട്ടീവ് അംഗം ബിജു ജോർജ്ജ്, സുധീർ തിരുനിലത്ത്, ഇ. വി. രാജീവൻ, ഉപദേശക സമിതി ചെയർമാൻ ലത്തീഫ്  കെ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ആനന്ദ് വേണുഗോപാൽ സ്വാഗതവും ട്രഷറർ ശിവശങ്കർ നന്ദിയും പറഞ്ഞു. സഹൃദയ    നാടൻ പാട്ട് സംഘത്തിന്റെ നാടൻ പാട്ടും അരങ്ങേറി. 

article-image

്ി്േി

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed