മദർകെയർ ഐഎസ്ബി എപിജെ ഇന്റർ-ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റ് അഞ്ചാം സീസൺ ഫൈനലിൽ ഇന്ത്യൻ സ്‌കൂളിന് കിരീടം


ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ച മദർകെയർ ഐഎസ്ബി എപിജെ ഇന്റർ-ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റ് അഞ്ചാം സീസൺ ഫൈനലിൽ ഇന്ത്യൻ സ്‌കൂൾ കിരീടം കരസ്ഥമാക്കി. ഇസടൗൺ കാമ്പസിൽ നടന്ന ഫൈനലിൽ  ഇന്ത്യൻ സ്‌കൂൾ ജൂനിയർ കാമ്പസിലെ നൈനിക നന്ദയും വാസുദേവ് പ്രിയനാഥ് മോഹനൻ പിള്ളയും ഉൾപ്പെട്ട ടീമാണ് കിരീടം നേടിയത്.  ഏഷ്യൻ സ്കൂൾ ഒന്നും രണ്ടും റണ്ണറപ്പ് സ്ഥാനങ്ങൾ കരസ്ഥമാക്കി. തീർഥ് പ്ലാവിൻചോട്ടിൽ രാഹുൽ, സ്റ്റീവൻ ആന്റണി എന്നിവർ  ഉൾപ്പെട്ട ടീം  ഫസ്റ്റ് റണ്ണറപ്പും അനിരുദ്ധ് അനുപ്, ആര്യൻ ശ്രീരാജ് മേനോൻ എന്നിവർ ഉൾപ്പെട്ട ടീം രണ്ടാം റണ്ണറപ്പും കരസ്ഥമാക്കി.

ഇബ്ൻ  അൽ ഹൈതം ഇസ്‌ലാമിക് സ്‌കൂൾ, ന്യൂ ഇന്ത്യൻ സ്‌കൂൾ,ന്യൂ മില്ലേനിയം സ്‌കൂൾ  എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകളും മികച്ച പ്രകടനം  കാഴ്ചവച്ചു. ശരത് മേനോനായിരുന്നു  ക്വിസ് മാസ്റ്റർ. ഐസിആർഎഫ് ചെയർമാൻ അഡ്വ. വി കെ തോമസ്  മത്സരം ഉദ്ഘാടനം ചെയ്തു. മദർകെയർ കൺസെപ്റ്റ് മാനേജർ അഭിഷേക് മിശ്ര, മാക്മില്ലൻ എഡ്യുക്കേഷൻ റീജിയണൽ ഹെഡ് രഞ്ജിത്ത് മേനോൻ, ഇന്ത്യൻ സ്‌കൂൾ  ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സ്‌കൂൾ സെക്രട്ടറി വി രാജപാണ്ഡ്യൻ, മറ്റ് എക്സിക്യുട്ടീന് അംഗങ്ങൾ, ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവർ  ചടങ്ങിൽ പങ്കെടുത്തു. 

article-image

്ിേ്ി

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed