ബഹ്‌റൈൻ ഇന്റർനാഷനൽ എൻഡ്യൂറൻസ് സീസണിന് തുടക്കം കുറിച്ചു
ബഹ്‌റൈൻ ഇന്റർനാഷനൽ എൻഡ്യൂറൻസ് സീസണിന് തുടക്കം കുറിച്ചുകൊണ്ട് ബഹ്‌റൈൻ റോയൽ ഇക്വസ്‌ട്രിയൻ ആൻഡ് എൻഡ്യൂറൻസ് ഫെഡറേഷൻ സംഘടിപ്പിച്ച കുതിരയോട്ട മത്സരങ്ങൾ ആരംഭിച്ചു. 40 കിലോമീറ്റർ, 80 കിലോമീറ്റർ പ്രാദേശിക യോഗ്യത മത്സരങ്ങളും 100 കിലോമീറ്റർ അന്താരാഷ്ട്ര യോഗ്യത മത്സരവുമാണ് എൻഡ്യൂറൻസ് വില്ലേജിൽ നടന്നത്.
100 കിലോമീറ്റർ അന്താരാഷ്ട്ര യോഗ്യത മത്സരത്തിൽ ‘ടീം വിക്ടോറിയസ്’ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 100 കിലോമീറ്റർ അന്താരാഷ്‌ട്ര മത്സരവും 80 കിലോമീറ്റർ ഓട്ടവും മൂന്നു ഘട്ടങ്ങളായാണ് നടന്നത്. 40 കിലോമീറ്റർ മത്സരം ഒറ്റ ഘട്ടമായി നടന്നു. രാജ്യമെമ്പാടുമുള്ള കുതിരയോട്ടക്കാരുടെ വിപുലമായ പങ്കാളിത്തമുണ്ടായതിൽ ബഹ്‌റൈൻ റോയൽ ഇക്വസ്‌ട്രിയൻ ആൻഡ് എൻഡ്യൂറൻസ് ഫെഡറേഷൻ അഭിനന്ദനമറിയിച്ചു.
sfsf