ബഹ്റൈൻ ഇന്റർനാഷണൽ എയർഷോ ; നവംബർ 13 മുതൽ 15 വരെ


ബഹ്റൈൻ ഇന്റർനാഷണൽ എയർഷോയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നവംബർ 13 മുതൽ 15 വരെ സാഖിർ എയർ ബേസിൽ നടക്കുന്ന മേഖലയിലെ ഏറ്റവും പ്രശസ്തമായ എയർ ഷോയിൽ ലോകോത്തര ഫ്ലൈയിങ് ഡിസ്പ്ലേകളടക്കം നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മുൻവർഷങ്ങളിലേതിനേക്കാൾ മികച്ചതായിരിക്കും ഹമദ് രാജാവിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഈ വർഷത്തെ എയർഷോയെന്ന് ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു. B52, F35, ടൈഫൂൺ, F16, മിറാഷ് 2000 എന്നിവയുൾപ്പെടെ പുതിയ വിമാനങ്ങൾക്കൊപ്പം സൗദി ഹോക്‌സ്, ബോയിങ് വാണിജ്യ വിമാനം 787 ഡ്രീംലൈനർ, വാണിജ്യ, ബിസിനസ് ജെറ്റുകൾ, ചരക്ക്, ചെറുവിമാനങ്ങൾ അടക്കം നൂറോളം വിമാനങ്ങൾ എയർഷോയിൽ പ്രദർശിപ്പിക്കും. 2010 മുതൽക്കാണ് എയർഷോ ആരംഭിച്ചത്. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രദർശനത്തിലേയ്ക്ക് പ്രവേശനം സൗജന്യമായിരിക്കും. മറ്റുള്ളവർക്ക് അഞ്ച് ദീനാറിന് ടിക്കറ്റ് ലഭിക്കും. 2022ൽ നടന്ന എയർഷോയിൽ 200ലധികം സൈനിക, സിവിൽ പ്രതിനിധികളും 50 രാജ്യങ്ങളിൽനിന്നുള്ള 186 കമ്പനികളും പങ്കെടുത്തിരുന്നു. മൂന്ന് ദിവസങ്ങളിലായി 50,000ത്തിലധികം സന്ദർശകരാണ് വന്നത്. 1.85 ബില്യൺ ഡോളർ മൂല്യമുള്ള ബിസിനസ് ഇടപാടുകൾ ഈ പ്രദർശനത്തിലൂടെ ഒപ്പുവെക്കുകയും ചെയ്തിരുന്നു.

article-image

wfresfasdrdfsdf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed