പൊതുസ്ഥലത്തെ പുകവലിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബഹ്റൈൻ


രാജ്യത്തെ പൊതുസ്ഥലത്തെ പുകവലിക്കെതിരെയും പുകയില ബദൽ ഉൽപന്നങ്ങളുടെ ഉപയോഗത്തിനെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് ബഹ്റൈൻ അധികൃതർ. ഇതുമായി ബന്ധപ്പെട്ട് ഒരു വർഷം വരെ തടവോ 1000 ദീനാർ വരെ പിഴയോ ശിക്ഷ ലഭിക്കുന്ന തരത്തിലായിരിക്കും പുതിയ നിയമം വരുക.പൊതു ഇടങ്ങളായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ പുകവലിക്കുന്നവർക്കാണ് ശിക്ഷാ നടപടികൾ നേരിടേണ്ടി വരിക. പരമ്പരാഗത പുകയില ഉൽപന്നങ്ങൾക്ക് പുറമേ പകരം ഉപയോഗിക്കുന്ന ഹെർബൽ അല്ലെങ്കിൽ നോൺ-നിക്കോട്ടിൻ വസ്തുക്കളും ഇറക്കുമതി ചെയ്യുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്താൽ ഒരു വർഷം വരെ തടവോ 100 മുതൽ 1000 ദീനാർ വരെ പിഴയോ ശിക്ഷ ലഭിക്കും. ഇതിനുപുറമെ അടച്ചിട്ട പൊതു സ്ഥലങ്ങളിലെ പുകവലി നിരോധനം ലംഘിച്ചാൽ 20 മുതൽ 50 വരെ ദീനാർ പിഴ ചുമത്തും.

ഗതാഗത കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, സർക്കാർ ഓഫിസുകൾ, ആശുപത്രികൾ, സ്കൂളുകൾ, ബാർബർ ഷോപ്പുകൾ തുടങ്ങിയ സ്ഥലങ്ങളും പൊതുസ്ഥലങ്ങളായി നിർവചിച്ചിട്ടുണ്ട്. പുതിയ നിയമഭേദഗതികൾ പാർലമെന്റിന്റെ പരിശോധനക്കായി സമർപ്പിച്ചിട്ടുണ്ട്.

article-image

്േിേ്ി

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed