സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് -കോഴിക്കോട്, ബഹ്‌റൈനിലെ പൂർവ വിദ്യാർഥി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു


മനാമ: സാമൂതിരി ഗുരുവായൂരപ്പൻ കോളജ് -കോഴിക്കോട്, ബഹ്‌റൈനിലെ പൂർവ വിദ്യാർഥി കൂട്ടായ്മയുടെ ഓണാഘോഷം ‘ഒന്നിച്ചോണം നല്ലോണം’ മനാമ പാപ്പിലോൺ റസ്റ്റാറന്റ് ഹാളിൽ നടന്നു. മെംബർമാരും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികളും ഗാനമേളയും മത്സരങ്ങളും 30 കൂട്ടം വിഭവങ്ങൾ അടങ്ങിയ ഓണസദ്യയും പരിപാടിക്ക് മാറ്റുകൂട്ടി. ജനറൽ സെക്രട്ടറി ചന്ദ്രകുമാർ നായനാർ സ്വാഗതം ആശംസിച്ചു.ചടങ്ങിൽ ചെയർമാൻ പ്രജി അധ്യക്ഷതയും സോഷ്യൽ സർവിസ് കൗൺസിലർ അരവിന്ദ് ഓണസന്ദേശവും നൽകി.

പരിപാടിക്ക് ഫൈൻ ആർട്സ് സെക്രട്ടറി ജിജു പൂളക്കൽ, ജനറൽ ക്യാപ്റ്റൻ സുനിൽ ലോറൻസ്, വൈസ് ചെയർമാൻ ജൂന ദീപക്, ജോ.സെക്രട്ടറി സരിത സജീഷ്, മറ്റു യൂനിയൻ മെംബർമാരായ ബിജു ചേറൽ, ജിതേഷ് മമ്പൊയിൽ, പ്രിയേഷ്, സിജേഷ് എന്നിവർ നേതൃത്വം നൽകി. പരിപാടിയിലെ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ എക്സിക്യൂട്ടിവ് അംഗങ്ങൾ വിതരണം ചെയ്തു.

article-image

sdfsf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed