സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ നടക്കുന്ന ഇന്റർ പാർലമെന്ററി യൂനിയൻ സമ്മേളനത്തിൽ ബഹ്റൈൻ പങ്കെടുത്തു
മനാമ: സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ നടക്കുന്ന ഇന്റർ പാർലമെന്ററി യൂനിയൻ സമ്മേളനത്തിൽ ബഹ്റൈൻ പങ്കെടുത്തു. 149ാമത് ജനറൽ അസംബ്ലിയിൽ പ്രതിനിധി കൗൺസിലിന്റെ ഫസ്റ്റ് ഡെപ്യൂട്ടി സ്‌പീക്കർ എം.പി. അബ്ദുൽനബി സൽമാൻ അധ്യക്ഷതവഹിച്ചു.‘കൂടുതൽ സമാധാനപരവും സുസ്ഥിരവുമായ ഭാവിക്കായി ശാസ്ത്രവും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുക’ എന്ന വിഷയത്തിൽ നടന്ന സെഷനിൽ പാർലമെന്‍ററി നേതാക്കളും പ്രതിനിധികളും സംസാരിച്ചു.
ശൂറ കൗൺസിൽ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ ജമാൽ മുഹമ്മദ് ഫഖ്‌റോയുടെ നേതൃത്വത്തിലുള്ള ബഹ്‌റൈനിലെ പാർലമെന്‍ററി ഗ്രൂപ് സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഐ.പി.യു ജനറൽ അസംബ്ലിയും കമ്മിറ്റി യോഗങ്ങളും 178 രാജ്യങ്ങളിലെ ദേശീയ പാർലമെന്റുകളാണ് യൂനിയനിൽ അംഗങ്ങൾ. ഇതുകൂടാതെ 13 പ്രാദേശിക അസംബ്ലികളിലെ അംഗങ്ങൾ യൂനിയനിൽ അസോസിയേറ്റ് അംഗങ്ങളാണ്.
ലോകമെമ്പാടുമുള്ള പാർലമെന്റ് അംഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുകയും യൂനിയന്റെ ലക്ഷ്യമാണ്. ഇതിനായി പ്രത്യേക കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. സുസ്ഥിര വികസനമെന്ന യുനൈറ്റഡ് നാഷൺസിന്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പിൽ വരുത്തുകയും യൂനിയന്റെ ലക്ഷ്യമാണ്. ആഗോളതലത്തിൽ ഭരണനിർവഹണത്തിനും നിയമനിർമാണത്തിനും പാർലമെന്ററി ജനാധിപത്യത്തിനുള്ള പങ്ക് അരക്കിട്ടുറപ്പിക്കുക എന്ന ദൗത്യവും വർഷങ്ങളായി യൂനിയൻ നിർവഹിക്കുന്നുണ്ട്.
fgdf