ഇന്ത്യൻ നാവിക കപ്പലുകൾ ബഹ്റൈൻ തീരത്തെത്തി
മനാമ: ഇന്ത്യൻ നേവൽ ഷിപ് ഐ.എൻ.എസ് തീർ, ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഷിപ് ഐ.സി.ജി.എസ് വീര എന്നിവ ബഹ്റൈൻ തീരത്തെത്തി. ദക്ഷിണ നാവിക കമാൻഡിലെ ഒന്നാം പരിശീലന സ്ക്വാഡ്രണിലെ കപ്പലാണ് ഐ.എൻ.എസ് തീർ. നാവിക സഹകരണം വർധിപ്പിക്കുന്നതിനും പരസ്പര പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനുമാണ് സന്ദർശനം ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ നാവികസേന പറഞ്ഞു.
ബഹ്റൈൻ നാവികസേനയുമായി ആശയവിനിമയങ്ങൾ നടന്നു. കപ്പലിലെ സേനാംഗങ്ങൾ യു.എസ് കോസ്റ്റ് ഗാർഡിനെയും സന്ദർശിച്ചു. വിവിധ സ്വകാര്യ സ്‌കൂളുകളിൽനിന്നുള്ള വിദ്യാർഥികളെ സ്വീകരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തു. മാരിടൈം ഓപറേഷനുകളിലും മറ്റും ബഹ്റൈൻ ഇന്ത്യൻ നാവിക സേനകൾ സഹകരിക്കാറുണ്ട്. ഇന്ത്യയും ബഹ്‌റൈനും തമ്മിൽ വർധിച്ചുവരുന്ന പ്രതിരോധ ബന്ധത്തിന്റെ സൂചനയാണ് സന്ദർശനം.
dfgdfgd