ബഹ്റൈനിൽ 1,16,000 ദീനാറിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തു
ബഹ്റൈനിൽ 1,16,000 ദീനാറിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ ആന്റി നാർകോട്ടിക് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചത്.
രണ്ട് സ്ത്രീകൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ നിരവധി വ്യക്തികളെ പിടികൂടിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ഒന്നിലധികം മയക്കുമരുന്ന് ഇടപാടുകളിൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇവരിൽനിന്ന് ഏകദേശം ആറ് കിലോ മയക്കുമരുന്ന് അധികൃതർ പിടിച്ചെടുത്തു. മയക്കുമരുന്ന് ഇടപാടുകളിലൂടെ സമ്പാദിച്ച പണവും പ്രതികളിൽനിന്ന് പിടിച്ചെടുത്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
eqwrewr