പിവി അൻവർ ആളികത്തുന്ന മെഴുകുതിരിയാണെന്നും, അദ്ദേഹത്തിന്റെ ആരോപണങ്ങൾ ആരും കണക്കിലെടുക്കില്ലെന്നും പിപി സുനീർ എംപി


പിവി അൻവർ ആളികത്തുന്ന മെഴുകുതിരിയാണെന്നും, അദ്ദേഹത്തിന്റെ ആരോപണങ്ങൾ ആരും കണക്കിലെടുക്കില്ലെന്നും സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും രാജ്യസഭാ എംപിയുമായ പിപി സുനീർ ബഹ്റൈനിൽ പ്രസ്താവിച്ചു. അൻവർ ഉയർത്തിയ ആരോപണങ്ങളിൽ കാമ്പിലെന്നും, ജനം അത് തിരിച്ചറിഞ്ഞതിന്റെ തെളിവാണ് ഇടത് പക്ഷത്ത് സജീവമായ ആരും തന്നെ ആദ്ദേഹത്തിന്റെ ഒപ്പം പോകാത്തത്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സത്യൻ മൊകേരി വയനാട്ടിൽ എംപി സ്ഥാനത്തേക്ക് മത്സരിക്കുമെന്നും, സിപിഎം സംസ്ഥാന നേതൃത്വം നാളെ നിയമസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി എൽഡിഎഫ് സർക്കാർ നടത്തിവരുന്ന പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ നിരവധിയാണെന്നും, ക്ഷേമപ്രവർത്തനങ്ങളെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നും അദ്ദേഹത്തിന്റെയൊപ്പം ഉണ്ടായിരുന്ന ചാത്തന്നൂർ എം. ൽ.എ ജി. സ് ജയലാൽ പറഞ്ഞു. ബഹ്റൈനിൽ ഹൃസ്വസന്ദർശനത്തിയതായിരുന്നു ഇരുവരും.

എക്സ്പാറ്റ് പ്രിന്റ് ഹൗസ് എന്ന പേരിൽ ആരംഭിച്ച സ്ഥാപനം വളർച്ചയുടെ പാതയിലാണെന്നും രണ്ടാം ഘട്ട വികസനപ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും വാർത്തസമ്മേളനത്തിൽ പങ്കെടുത്ത എക്സാപ്റ്റ് പ്രിന്റ് ഹൗസ് ഡയറക്ടർമാരായ തങ്കച്ചൻ വിതയത്തിൽ, ശ്രീജിത്ത് മൊകേരി, ബാബു ഗോകുലം എന്നിവർ അറിയിച്ചു. ബഹ്റൈൻ നവകേരള കലാവേദിയുടെ പ്രസിഡണ്ട് എൻ കെ ജയൻ, സെക്രട്ടറി എ കെ സുഹൈൽ, കോർഡിനേഷൻ സെക്രട്ടറി ഷാജി മൂതല എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

article-image

sdfgdsgf

You might also like

Most Viewed