അൽ-ഹിലാൽ ഹെൽത്ത്‌ കെയർ ഗ്രൂപ് സ്തനാർബുദ ബോധവത്കരണ പരിപാടി നടത്തി


അൽ-ഹിലാൽ ഹെൽത്ത്‌ കെയർ ഗ്രൂപ് മെഗാമാർട്ട് ബാബസൺസ് ഗ്രൂപ്, യൂനിലിവർ എന്നിവരുമായി സഹകരിച്ച് സ്തനാർബുദ ബോധവത്കരണ പരിപാടി നടത്തി. തുടർച്ചയായ മൂന്നാം വർഷമാണ് പരിപാടി നടക്കുന്നത്. മാക്രോമാർട്ട് സാർ ബ്രാഞ്ചിൽ നടന്ന പരിപാടിയിൽ മെഗാമാർട്ട് ജനറൽ മാനേജർ അനിൽ നവാനി, അൽ-ഹിലാൽ ഹെൽത്ത്‌ കെയർ ഗ്രൂപ് സിഇഒ ഡോ. ശരത് ചന്ദ്രൻ, യൂനിലിവർ ബഹ്‌റൈൻ മാർക്കറ്റിങ്ങ് മാനേജർ അഹമ്മദ് സാസി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പദ്ധതി പ്രകാരം അഞ്ച് ദിനാർ വിലയുള്ള യൂനിലിവർ ഉൽപന്നങ്ങൾ, മെഗാമാർട്ട് സ്റ്റോറുകളിൽനിന്ന് വാങ്ങുമ്പോൾ സ്തനാർബുദ പരിശോധന കൂപ്പണുകൾ ലഭിക്കും. സ്വദേശികൾക്കും താമസക്കാർക്കും അൽ-ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിലെ അൾട്രാസൗണ്ട്, മാമോഗ്രാം സേവനങ്ങൾക്കൊപ്പം ജനറൽ സർജന്റെയോ ഗൈനക്കോളജിസ്റ്റിന്റെയോ സൗജന്യ കൺസൾട്ടേഷനുകൾ പ്രയോജനപ്പെടുത്താനും കഴിയും.

article-image

ംമുംമവ

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed