ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ ഓണാഘോഷം ഓണം പോന്നോണം 2024


ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ  ഓണാഘോഷം ഓണം പോന്നോണം 2024 എന്ന പേരിൽ സല്ലാഖ് ബീച്ച് ബെ റിസോർട്ടിൽ വെച്ച് നടന്നു. 200 ൽപരം ആളുകൾ പങ്കെടുത്ത പരിപാടിയിൽ കൂട്ടായ്മയുടെ പ്രസിഡണ്ട് ഫൈസൽ ആനോടിയിൽ അദ്ധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ കേരളീയ സമാജം ട്രഷറർ ദേവദാസ് കുന്നത്ത് മുഖ്യാതിഥിയായ പരിപാടിയിൽ ജനറൽ സെക്രട്ടറി ഷാഹുൽ കാലടി സ്വാഗതവും, രക്ഷാധികാരികളായ പാർവതി ടീച്ചർ, ഷാനവാസ്‌ പുത്തൻവീട്ടിൽ ആശംസകളും നേർന്നു.

ലേഡീസ്  വിങ്ങ് അവതരിപ്പിച്ച തിരുവാതിര, മുതിർന്നവരും കുട്ടികളും അവതരിപ്പിച്ച വിവിധ സംഗീത നൃത്ത പരിപാടികൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയാണ് ആഘോഷപരിപാടികളുടെ ഭാഗമായി ഉണ്ടായിരുന്നത്. പ്രോഗ്രാം കൺവീനർ രതീഷ് സുകുമാരൻ നന്ദി രേഖപ്പെടുത്തി. 

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed