ബഹ്റൈൻ കേരളീയ സമാജത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷം എ.ഡി.ജി.പി എസ്. ശ്രീജിത്ത് ഐ.പി.എസ് അവതരിപ്പിച്ച ഗാനമേളയോടെ അവസാനിച്ചു


ബഹ്റൈൻ കേരളീയ സമാജത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷം പോലീസ് മേധാവിയും ഗായകനുമായ എ.ഡി.ജി.പി എസ്.ശ്രീജിത്ത് ഐ.പി.എസ് അവതരിപ്പിച്ച ഗാനമേളയോടെ അവസാനിച്ചു. നാലു ദിവസം നീണ്ടു നിന്ന നവരാത്രി ആഘോഷം ഈ മാസം 9 നാണ് ആരംഭിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി ബഹ്റൈനിലെ വിവിധ നൃത്താധ്യാപകരുടെയും സംഗീതാധ്യാപകരുടെയും ശിക്ഷണത്തിൽ  പഠനം നടത്തുന്ന കുട്ടികൾ അവതരിപ്പിച്ച നൃത്ത സംഗീത പരിപാടികൾ ആദ്യ മൂന്നു ദിവസങ്ങളിലായി അരങ്ങേറി. നവരാത്രിച്ചടങ്ങുകൾകളുടെ സമാപന ദിവസമായ വിജയദശമി ദിനത്തിൽ പുലർച്ചെ നടന്ന വിദ്യാരംഭത്തിൽ  എസ്.ശ്രീജിത്ത് ഐ.പി.എസ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. 

പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന യോഗത്തിൽ എസ്.ശ്രീജിത്ത് ഐ.പി.എസിനെ ആദരിച്ചു. സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരയ്ക്കൽ സ്വാഗതം ആശംസിച്ചു.  കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ, കൺവീനർ ബിജു എം സതീഷ്, ജോയിന്റ് കൺവീനർ ശ്രീദേവൻ പാലോട്  എന്നിവരുടെ നേത്വത്തിലാണ്  നവരാത്രി കലാപരിപടികൾ നടന്നത്. സമാപന ദിവസം എസ്.ശ്രീജിത്ത് അവതരിപ്പിച്ച ഗാനമേളയിൽ ബഹ്റൈനിൽ നിന്നുള്ള ഗായികയായ വിജിത ശ്രീജിത്തും പങ്കെടുത്തു.

article-image

്ിു്ു

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed