ബികാസ് ദീപാവലി ഉത്സവ് 2024 ബഹ്‌റൈൻ കേരളീയ സമാജത്തിൽ


ബഹ്‌റൈൻ  ഇന്ത്യ  കൾചറൽ  ആൻഡ്  ആർട്സ്  സെർവിസിന്റെയുംകോൺവെക്സ്  മീഡിയയുടെയും ആഭിമുഖ്യത്തിൽ ''ദീപാവലി ഉത്സവ് 2024'' ആഘോഷിക്കുന്നു. നവംബർ എട്ട് വെള്ളിയാഴ്ച ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ ഇരുപതിലധികം ഇന്ത്യൻ പ്രവാസി സംഘടനകൾ പങ്കെടുക്കും. ''നാനാത്വത്തിൽ ഏകത്വം'' എന്ന ആപ്തവാക്യം പ്രദർശിപ്പിക്കുന്ന ആഘോഷത്തിൽ സാംസ്കാരിക തനിമയുടെ നിറങ്ങൾ ചാർത്തുന്ന രംഗോലി , പൗരാണിക  നാടൻ കളികൾ, വിവിധ സംസ്ഥാനിങ്ങളിലെ നാടോടി നൃത്തം, ക്ലാസ്സിക്കൽ നൃത്ത രൂപങ്ങൾ, ഫുഡ് സ്റ്റാളുകൾ തുടങ്ങിയവ ഉണ്ടായിരിക്കും. 

വൈകുന്നേരം പ്രശസ്ത പിന്നണി ഗായകൻ നിഖിൽ മാത്യു, റിയാലിറ്റി  ഷോ താരങ്ങൾ ആയ ഋതുരാജ് , ശ്രീലക്ഷ്മി , യദു കൃഷ്ണ , വയലിനിസ്റ്റ് വിഷ്ണു എസ്  നായർ തുടങ്ങിയ കലാകാരന്മാർ അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ ബാൻഡ് അരങ്ങേറും. രംഗോലി മത്സരം, കലാപരിപാടികൾ എന്നിവയിൽ പങ്കെടുക്കാൻ താല്പര്യമുള്ള ആളുകൾക്ക് 38993561 അല്ലെങ്കിൽ 66339323 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ബികാസ് ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് ഭഗവാൻ  അസർപോട്ടെ, കോൺവെക്സ് മാനേജിങ് ഡയറക്ടർ അജിത് നായർ പ്രോഗ്രാം എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആയ സന്തോഷ് ആവള, സൂരജ് കുലശേഖരം, സതീഷ് തുടങ്ങിയവർ പങ്കെടുത്തു .

article-image

േ്ി്േി

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed