ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി സംഘടിപ്പിച്ച ആറാമത് സ്കൂൾ ഒളിമ്പിക്‌സിൽ 48 മെഡലുകൾ നേടി ഇന്ത്യൻ സ്കൂൾ
ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 3 വരെ സംഘടിപ്പിച്ച ആറാമത് സ്കൂൾ ഒളിമ്പിക്‌സിൽ മൊത്തം 48 മെഡലുകൾ നേടി സ്വകാര്യ സ്കൂൾ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. ഇന്ത്യൻ സ്കൂളിന് 16 സ്വർണവും 13 വെള്ളിയും 19 വെങ്കലവും ലഭിച്ചു. ബഹ്‌റൈനിലെ 92 സ്കൂളുകളുടെ പങ്കാളിത്തമാണ് ഈ കായികമാമാങ്കത്തിൽ ഉണ്ടായിരുന്നത്.
സമാപന ചടങ്ങിൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമിയും ഫിസിക്കൽ എജുക്കേഷൻ വകുപ്പ് മേധാവി ശ്രീധർ ശിവയും ചേർന്ന് ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറൽ ഫാരെസ് മുസ്തഫ അൽ കുഹേജിയിൽനിന്ന് ഓവറോൾ ചാമ്പ്യൻ സ്കൂളിനുള്ള അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ ഒളിമ്പിക് കമ്മിറ്റി ഓപറേഷൻസ് എക്‌സിക്യൂട്ടിവ് ഡയറക്ടർ അഹ്മദ് മുഹമ്മദ് അബ്ദുൽ ഗഫാർ, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രതിനിധി, ഒളിമ്പിക് കമ്മിറ്റി ഭാരവാഹികൾ, വിദ്യാലയങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. 2018ലും സ്കൂൾ ഒളിമ്പിക്സിൽ 53 മെഡലുകളോടെ ഇന്ത്യൻ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായിരുന്നു. അണ്ടർ 19 ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യൻ സ്കൂൾ ആൺകുട്ടികളുടെ എ ടീം ചാമ്പ്യന്മാരായി.
dfgd