ബഹ്റൈനിൽ കോയിൻ ഓപറേറ്റഡ് പാർക്കിങ് മീറ്ററുകൾക്ക് പകരം പുതിയ ഡിജിറ്റൽ സ്മാർട്ട് പാർക്കിങ് മീറ്ററുകൾ വരുന്നു
ബഹ്റൈനിൽ പാർക്കിങ്ങ് സൗകര്യത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന കോയിൻ ഓപറേറ്റഡ് പാർക്കിങ് മീറ്ററുകൾക്ക് പകരം പുതിയ ഡിജിറ്റൽ സ്മാർട്ട് പാർക്കിങ് മീറ്ററുകൾ വരുന്നു. പഴയ പാർക്കിങ് മീറ്ററുകൾ ഘട്ടംഘട്ടമായി മാറ്റി പുതിയ ഡിജിറ്റൽ മീറ്ററുകൾ സ്ഥാപിക്കാനാണ് തീരുമാനം. പരീക്ഷാണിടിസ്ഥാനത്തിൽ പരിസ്ഥിതി സൗഹൃദമായ പുതിയ മീറ്ററുകൾ വർക്ക്‌സ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ മനാമയുടെയും റിഫയുടെയും ഭാഗങ്ങളിൽ സ്ഥാപിച്ച് തുടങ്ങിയിട്ടുണ്ട്.
15 കാർ പാർക്കിങ് സ്ഥലങ്ങൾക്ക് ഒരു മീറ്റർ വീതമാണ് സ്ഥാപിക്കുന്നത്. വാഹനങ്ങൾ തിരിച്ചറിയുന്നതിനും പാർക്കിങ് എവിടെ ലഭ്യമാണെന്ന് അറിയാനും പുതിയ ഡിജിറ്റൽ സംവിധാനം സഹായകമാകും. സ്‌മാർട്ട് ഫോണിലൂടെയോ കോൺടാക്റ്റ്‌ലെസ് കാർഡിലൂടെയോ വേഗത്തിൽ പണമടക്കാനാകും. നാണയങ്ങൾ ഇട്ട് പാർക്ക് ചെയ്യുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് ഇതിലൂടെ ഒഴിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാർക്കിങ് ഫീസ് അടക്കാതിരിക്കുക, അനുചിതമായി പാർക്ക് ചെയ്യുക എന്നീ കുറ്റങ്ങൾക്ക് ഇപ്പോൾ 10 ദീനാറാണ് പിഴ.
cxvxcv