ശ്രീ സൗഖ്യ ആയുർവേദിക് സെന്ററിൽ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് ലുലു എക്സ്‌ചേഞ്ച്


ലുലു എക്സ്‌ചേഞ്ച്, ഉപയോക്താക്കൾക്ക് മാഹൂസിൽ പ്രവർത്തിക്കുന്ന  ശ്രീ സൗഖ്യ ആയുർവേദിക് സെന്ററിൽ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചു.  ലുലു മണി ആപ് ഉപയോക്താക്കൾക്കും ലുലു ഗോൾഡ് കാർഡ് ഹോൾഡർമാർക്കുമാണ് പ്രത്യേക ആനുകൂല്യങ്ങൾ. ഇത് പ്രകാരം ലുലു മണി ആപ് ഉപയോക്താക്കൾക്കും ഗോൾഡ് കാർഡ് ഉടമകൾക്കും സ്റ്റീം ഉപയോഗിച്ചുള്ള റിലാക്‌സേഷൻ മസാജിന് 20 ശതമാനം കിഴിവും, ഹെയർ ട്രീറ്റ്‌മെന്റ് പാക്കേജുകൾക്ക് 22 ശതമാനം കിഴിവും, ഫേഷ്യലുകളിൽ  20 ദീനാർ കിഴിവും ലഭിക്കും. ശ്രീ സൗഖ്യ ആയുർവേദിക് സെന്ററുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ലുലു എക്‌സ്‌ചേഞ്ച് ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് അഭിപ്രായപ്പെട്ടു.

ഈ  ഓഫറുകൾ ലഭിക്കുന്നതിന്, ഉപഭോക്താക്കൾക്ക് അവരുടെ ലുലു മണി ആപ്പോ, ഗോൾഡ് കാർഡോ, ശ്രീ സൗഖ്യ ആയുർവേദിക് സെന്ററിൽ കാണിച്ചാൽ മതിയാകുമെന്നും അദ്ദേഹം അറിയിച്ചു.

article-image

്ിപ്ിപ

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed