ഗുരുദേവ സോഷ്യൽ സൊസൈറ്റി ജി എസ് എസ് മഹോത്സവം 2024


സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ  സൊസൈറ്റി ജി എസ് എസ് മഹോത്സവം 2024 എന്ന പേരിൽ രജത ജൂബിലി ആഘോഷവും ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയും കേരളീയ സമാജത്തിൽ വെച്ച് സംഘടിപ്പിച്ചു. ശിവഗിരിമഠം മഠാധിപതിയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റുമായ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ചടങ്ങിൽ മുഖ്യ അതിഥി  ആയിരുന്നു. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ ഋത്യബരാനന്ദ സ്വാമികൾ, കോട്ടയം ചങ്ങനാശ്ശേരി രൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ചാലക്കുടി എംപിയും പ്രമുഖ കോൺഗ്രസ് നേതാവുമായ ബെന്നി ബഹനാൻ, കോട്ടക്കൽ നിയമസഭാംഗം പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും പ്രമുഖ  വ്യവസായിയുമായ കെ. ജി ബാബുരാജൻ, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും ബഹറിൻ കേരളീയ സമാജം പ്രസിഡണ്ടുമായ പി. വി രാധാകൃഷ്ണപിള്ള, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വക്കേറ്റ് ബിനു മണ്ണിൽ വർഗീസ് എന്നിവർ  വിശിഷ്ട അതിഥികളായി പങ്കെടുത്ത് ചടങ്ങിന് ആശംസകൾ നേർന്നു.

നിലവിൽ ബഹ്റൈിനിലുള്ള  അഞ്ച് സ്ഥാപക അംഗങ്ങളെ  ആദരിച്ച ചടങ്ങിൽ പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും ജീവകാരുണ്യ പ്രവർത്തകനുമായ കെ.  ജി ബാബുരാജന്  "ഗുരുസ്മൃതി അവാർഡ് 2024" സച്ചിദാനന്ദ സ്വാമികൾ  സമ്മാനിച്ചു. സൊസൈറ്റിയുടെ വെബ്സൈറ്റിന്റെ ഉദ്ഘാടനം ബെന്നി ബഹനാൻ നിർവഹിച്ചപ്പോൾ സുവനീർ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പ്രകാശനം ചെയ്തു.  ജനറൽ കൺവീനർ എ വി ബാലകൃഷ്ണൻ, ജോയിൻറ് ജനറൽ കൺവീനർ മിഥുൻ മോഹൻ എന്നിവർ നേതൃത്വം നൽകി. സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍ അധ്യക്ഷത വഹിച്ചു.  സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും സൊസൈറ്റി വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. 25 വനിത കുടുംബാംഗങ്ങൾ പങ്കെടുത്ത  ദൈവദശകവും പ്രശസ്ത പിന്നണി ഗായകൻ ഉണ്ണിമേനോനും സംഘവും  അവതരിപ്പിച്ച ഒരു ചെമ്പനീർ പൂവിന് സുഗന്ധം എന്ന സംഗീതപരിപാടിയും ചടങ്ങിന് കൂടുതൽ മിഴിവേകി.

article-image

dsgdf

article-image

dfhydh

article-image

xdgfg

You might also like

Most Viewed