കാപിറ്റൽ ഗവർണറേറ്റ് പരിധിയിലെ അനധികൃത തെരുവ് കച്ചവടങ്ങൾ പൊലീസ് ഒഴിപ്പിച്ചു
കാപിറ്റൽ ഗവർണറേറ്റ് പരിധിയിലെ അനധികൃത തെരുവ് കച്ചവടങ്ങൾ പൊലീസ് ഒഴിപ്പിച്ചു. കാപിറ്റൽ സെക്രട്ടേറിയറ്റുമായി ചേർന്ന് കാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റാണ് തെരുവ് കച്ചവടക്കാരുടെ നിയമലംഘനങ്ങൾ തടയാനും കാപിറ്റൽ ഗവർണറേറ്റിലുടനീളമുള്ള റോഡ് തടസ്സങ്ങൾ ഒഴിവാനും ലക്ഷ്യമിട്ട് പരിശോധന നടത്തിയത്.
സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ 35 പരിശോധന കാമ്പയിനുകൾ നടത്തിയതായി ഡയറക്ടറേറ്റ് അറിയിച്ചു. വിവിധ മാർക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ച 290 താൽക്കാലിക സ്റ്റാളുകളും 13 ഇരുമ്പ് വണ്ടികളും പരിശോധനകളിൽ കണ്ടുകെട്ടിയിട്ടുണ്ട്.
ewtwt